കശ്മീരില്‍ ലശ്കറെ തൊയ്ബ ഭീകരനെ വധിച്ചു

Posted on: August 7, 2017 10:29 am | Last updated: August 7, 2017 at 2:25 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ സാംബോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു. ഉമര്‍ എന്ന പാക്കിസ്ഥാന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. അബു ഇസ്മാഈല്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഇയാള്‍. സംബോറയില്‍ മൂന്ന് ലശ്കര്‍ ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടുവെന്നും സൈന്യം അറിയിച്ചു.

മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. സൈന്യവും സിആര്‍പിഎഫും കശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ശനിയാഴ്ച ബാരാമുള്ളയിലെ സോപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലശ്കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.