ഫോട്ടോ ഫിനിഷില്‍ ടോറി ബോവി വേഗറാണി

Posted on: August 7, 2017 9:51 am | Last updated: August 7, 2017 at 10:30 am

ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റ് നൂറ് മീറ്ററില്‍ അമേരിക്കയുടെ ടോറി ബോവി സ്വര്‍ണം നേടി.ആവേശപ്പോരാട്ടത്തില്‍ 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ടോറി വേഗറാണിയായത്. ഐവറികോസ്റ്റിന്റെ മാരി ജോവി ടാ ലോ രണ്ടാമതായി. തന്റെ മികച്ച സമയമായ 10.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ലോ വെള്ളിയണിഞ്ഞത്. നെതര്‍ലാന്‍ഡ്‌സിന്റെ ഡഫിന്‍ സ്‌കിപ്പേഴ്‌സ് 10.96 സെക്കന്‍ഡില്‍ മൂന്നാമതെത്തി.

ലോക റെക്കോര്‍ഡുകാരിയായ ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ അഞ്ചാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ഷിനിഷ് ലൈനിലേക്ക് ഡ്രൈവ് ചെയ്ത ബൗവി ട്രാക്കില്‍ വീണു. സ്റ്റാര്‍ട്ടിംഗില്‍ അല്‍പം പിറകിലായിട്ടും പിന്നീട് വന്‍കുതിപ്പ് നടത്തിയാണ് താരം സ്വര്‍ണത്തില്‍ മുത്തമിട്ടത്.