ആശുപത്രിക്കാര്‍ കൈയൊഴിഞ്ഞു; റോഡപകടത്തില്‍പ്പെട്ട യുവാവ് ചികിത്സ കിട്ടാതെ മരിച്ചു

Posted on: August 7, 2017 9:33 am | Last updated: August 7, 2017 at 12:35 pm

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാനക്കാരനായ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് കൊല്ലം ചാത്തന്നൂരില്‍ വെച്ചുണ്ടായ അപകടത്തിലാണ് മുരുകന് പരുക്കേറ്റത്. സന്നദ്ധസംഘടനയുടെ ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്ന് പറഞ്ഞ് പ്രവേശിപ്പിച്ചില്ല.

കൊല്ലത്തേയും തിരുവനന്തപുരത്തേയും പല സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഇതുതന്നെയായിരുന്നു പ്രതികരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. ഏഴ് മണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ രാവിലെ ആറ് മണിയോടെ മരുകന്‍ മരിച്ചു.