ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയത് ഏറ്റവും ക്രൂരമായ രീതിയിൽ: കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്‌ലി

Posted on: August 6, 2017 1:20 pm | Last updated: August 6, 2017 at 10:40 pm

തിരുവനന്തപുരം: ഏറ്റവും ക്രൂരമായ രീതിയിലാണ് ആർ എസ് എസ്  പ്രവർത്തകനെ കൊലപ്പെടുത്തിയതെന്ന് കേന്ദ്ര ധന മന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കൾ പോലും ഇത്തരം ക്രൂരത ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർ എസ് എസ് കാര്യവാഹക് രാജേഷിന്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പതിനൊന്നരക്ക് പ്രത്യേക വിമാനത്തിലാണ് ജയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തിയത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് രാജേഷിന്റെ വീട് സന്ദർശിച്ച കേന്ദ്ര മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.