Connect with us

National

സീറ്റ് ബെല്‍റ്റില്‍ ടാഗില്ല; എയര്‍ ഇന്ത്യ വിമാനത്തിന് യുഎസ് ടേക് ഓഫ അനുമതി നല്‍കിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: യുഎസിലെ ചിക്കാഗോ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ടേക്ക് ഓഫിന് അനുമതി നിഷേധിച്ചു. വിമാനത്തിലെ സീറ്റ് ബെല്‍റ്റുകളില്‍ പലതിലും ടാഗ് നമ്പറുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് സീറ്റ് ബെല്‍റ്റുകള്‍ എത്തിച്ച് അത് ഡല്‍ഹി വിമാനത്തില്‍ ഘടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു.