കോഴിക്കോട് മാവൂരില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

Posted on: August 6, 2017 12:15 pm | Last updated: August 6, 2017 at 12:15 pm

കോഴിക്കോട്: ജില്ലയിലെ മാവൂരില്‍ കുടിവെള്ള സ്രോതസ്സുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സിഡബ്ല്യൂആര്‍ഡിഎം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നാളെ ആരോഗ്യ വകുപ്പിന് കൈമാറും. നേരത്തെ രണ്ട് ഇതരസംസ്ഥാന രോഗികളില്‍ കോളറ ബാധ സ്ഥിരീകരിച്ചിരുന്നു.