ഇടുക്കിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Posted on: August 6, 2017 11:04 am | Last updated: August 6, 2017 at 1:23 pm

ഇടുക്കി: ഇടുക്കിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. രാവിലെ പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ലൂസിക്ക് ഷോക്കേറ്റത്. മക്കള്‍: ഫാ.ടോജിന്‍ കല്ലറയ്ക്കല്‍(കോതമംഗലം രൂപതാംഗം), ടോണല്‍(ബംഗളുരു)