44 രൂപയുടെ ഓണം പ്രിപെയ്ഡ് പ്ലാനുമായി ബി എസ് എന്‍ എല്‍

Posted on: August 6, 2017 7:39 am | Last updated: August 6, 2017 at 12:41 am
SHARE

കൊച്ചി: മൊബൈല്‍ സേവനരംഗത്തെ മത്സരങ്ങള്‍ നേരിടാന്‍ 44 രൂപയുടെ ഓണം പ്രിപെയ്ഡ് പ്ലാനുമായി ബി എസ് എന്‍ എല്‍. മിത്രത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ പ്ലാന് ഒരുവര്‍ഷം കാലാവധിയാണുള്ളത്. 44 രൂപയില്‍ 20 രൂപ ടോക്ക്ടൈമും പ്ലാനിന്റെ ഭാഗമായി ലഭിക്കും.
ആദ്യ ഒരുമാസത്തില്‍ ബി എസ് എന്‍ എല്‍ കോളുകള്‍ക്ക് മിനുട്ടിന് അഞ്ച് പൈസയും മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് 10 പൈസയുമാണ് നിരക്ക്. ഇതിനോടൊപ്പം 500 എം ബി ഡേറ്റയും സൗജന്യമായി ലഭിക്കും. ഒരുമാസത്തിന് ശേഷമുള്ള വിളികള്‍ക്ക് സെക്കന്റിന് ഒരുപൈസ നിരക്കിലും ഒരു എം ബി ഡ്റ്റക്ക് 10 പൈസാ നിരക്കിലുമാകും ഈടാക്കുക. തിങ്കളാഴ്ച്ച മുതലാണ് പ്ലാന്‍ നിലവില്‍ വരുന്നത്. ഒരുവര്‍ഷത്തെ കാലാവധി തീരുമ്പോള്‍ വീണ്ടും 44 രൂപ റീച്ചാര്‍ജിലൂടെ പ്ലാന്‍ തുടരാവുന്നതാണ്.
110, 200, 500, 1000 രൂപയുടെ റിചാര്‍ജിന് പൂര്‍ണ സംസാര സമയം ലഭിക്കുമെന്നത് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷതയാണ്. നിലവില്‍ മറ്റുപ്ലാനുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും പുതിയ പ്ലാനിലേക്ക് മാറാവുന്നതാണ്.ബി എസ് എന്‍ എല്‍ ഫോര്‍ ജി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ആദ്യ ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാകും ഫോര്‍ ജി ആരംഭിക്കുക, ഇത് പിന്നീട് ഗ്രാമ പ്രദേശങ്ങളിലേക്ക് നീട്ടാനാണ് ഉദ്ദേശിക്കുന്നത്. മൊബൈല്‍ കവറേജ് വര്‍ദ്ധിപ്പിക്കും. 40 വൈഫൈ ഹോട്ട്സ്പോട്ട് സ്പോട്ടുകളും 103 ആക്സസ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്.