കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന പ്രചാരണത്തിന് ആര്‍ എസ് എസ് തുടക്കമിടുന്നു

Posted on: August 6, 2017 8:00 am | Last updated: August 5, 2017 at 11:53 pm

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍ എസ് എസ് നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന മാധ്യമ പ്രചാരണത്തിനും ആര്‍ എസ് എസ് തുടക്കമിടുന്നു.

വിഷയത്തില്‍ നിരന്തര ചര്‍ച്ചകളുമായി ആര്‍ എസ് എസ് അജന്‍ഡ നടപ്പിലാക്കുന്ന ദേശീയ മാധ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളിലും ഇതിനോടകം തന്നെ പ്രചാരണം തുടങ്ങി കഴിഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തുന്നതോടെ വിഷയം കൂടുതല്‍ ഗൗരവത്തില്‍ അവതരിപ്പിക്കാനാണ് ആര്‍ എസ് എസ് ശ്രമം. ഇതിന്റെ ഭാഗമായി ആര്‍ എസ് എസ് പ്രചാരണം നടത്തുന്ന ദേശീയ മാധ്യമങ്ങളുടെ വന്‍ സന്നാഹം തന്നെ തീരുവനന്തപുരത്തെത്തിയിട്ടുണ്ട്.