ഇടിക്കൂട്ടിലെ സിംഹക്കുട്ടിയായി വിജേന്ദര്‍; ചൈനീസ് താരത്തെ ഇടിച്ചിട്ടു

Posted on: August 5, 2017 10:35 pm | Last updated: August 6, 2017 at 11:34 am

ന്യൂഡല്‍ഹി: ഡബ്ല്യു ബി ഒ ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ്, ഡബ്ല്യു ബി ഒ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ സ്വന്തമാക്കി ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് കുതിപ്പ് തുടരുന്നു.

ചൈനയുടെ സുലിപികേര്‍ മിയമാതിയാലിയെ കീഴടക്കിയാണ് വിജേന്ദറിന്റെ കുതിപ്പ്. പ്രൊഫഷണല്‍ ബോംഗ്‌സില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ ഒമ്പതാം കിരീടമാണിത്.

മുംബൈയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 96-96, 95-94, 95-94 സ്‌കോറിനാണ് വിജേന്ദര്‍ ജയിച്ചുകയറിയത്.