രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം: പ്രകടമായത് ബിജെപിയുടെ ഫാസിസ്റ്റ് മുഖം- ഉമ്മന്‍ ചാണ്ടി

Posted on: August 5, 2017 9:47 pm | Last updated: August 5, 2017 at 10:40 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിലൂടെ ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബിജെപിക്കും ആര്‍എസ്എസിനും ഒഴിഞ്ഞുമാറാനാകില്ല.

അതിക്രമത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.