ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം കേരളം: മുഖ്യമന്ത്രി

Posted on: August 5, 2017 7:38 pm | Last updated: August 5, 2017 at 7:38 pm
SHARE

പത്തനംതിട്ട: ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണെന്നും എന്നാല്‍ ഇവിടെ എല്ലാം കുഴപ്പമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ ക്രമസമാധാന നിലയില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗീയ ശക്തികള്‍ അക്രമത്തിലേക്ക് നീങ്ങുകയാണ്. നാടിന്റെ നന്മയല്ല അവരുടെ ലക്ഷ്യം. മുതലെടുപ്പ് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ നാടിനെ കലുഷിതമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here