Connect with us

Kerala

എയര്‍ ഇന്ത്യ ചതിച്ചു; കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിക്കും എപി അബ്ദുല്‍ വഹാബിനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. മുംബൈയില്‍ നിന്ന് ഇവര്‍ യാത്ര ചെയ്ത വിമാനം അഞ്ച് മണിക്കൂര്‍ വൈകിയതാണ് വിനയായത്. തുടര്‍ന്ന് ഇവര്‍ പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴേക്കും പോളിംഗ് സമയം അവസാനിച്ചിരുന്നു.

രാവിലെ പത്ത് മണിക്കുള്ള മുംബൈ വഴിയുള്ള വിമാനത്തിലാണ് ഇരുവരും ഡല്‍ഹിക്ക് പുറപ്പെട്ടത്. മുംബൈയില്‍ ഇറങ്ങിയ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തുടര്‍ന്ന് പറക്കാന്‍ വൈകുകയായിരുന്നു. സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിച്ച് വിമാനം പുറപ്പെടുമെന്ന എയര്‍ഇന്ത്യ അധികൃതരുടെ വാക്ക് വിശ്വസിച്ച രണ്ട് എംപിമാര്‍ക്കും മറ്റു വിമാനത്തില്‍ യാത്ര തുടരാന്‍ സാധിച്ചതുമില്ല.

എയര്‍ ഇന്ത്യയുടെ അലംഭാവമാണ് തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും എയര്‍ ഇന്ത്യക്ക് എതിരെ പരാതി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest