മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.രാജു

Posted on: August 5, 2017 2:16 pm | Last updated: August 5, 2017 at 7:15 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്തെത്തി. ഇടക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി. രാജു കൂട്ടിച്ചേര്‍ത്തു.

ശ്രീകാര്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയാണ് രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇരു പാര്‍ട്ടികളും അക്രമത്തിന് മുന്നിട്ടിറങ്ങില്ലെന്ന് കണ്ണൂരില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. ഉഭയകക്ഷി ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചയിലെ പൊതുധാരണ ഇരു പാര്‍ട്ടികളിലേയും അണികളിലെത്തിക്കാനും യോഗം തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പറഞ്ഞു.