സുഡാനിലെ കോളറബാധിത മേഖലയില്‍ അടിയന്തര ഇടപെടലുമായി ഖത്വര്‍ റെഡ് ക്രസന്റ്‌

Posted on: August 5, 2017 1:33 pm | Last updated: August 5, 2017 at 1:29 pm

ദോഹ: ദക്ഷിണ സുഡാനിലെ കോളറബാധിത മേഖലകളില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്ത് ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്).
കോളറ, വെള്ളം, ശൗചാലയം, ശുചിത്വം, അഭയകേന്ദ്രം, ശേഷി വികസനം തുടങ്ങിയവക്ക് വേണ്ടിയുള്ള വാഷ് എന്ന പദ്ധതിക്ക് ഖത്വര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് (ക്യു എഫ് എഫ് ഡി) ആണ് ധനസഹായം ചെയ്യുന്നത്.
നിലവില്‍ വീടുകളില്‍ 120 ശൗചാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകളുകള്‍, ഭവനരഹിതരുടെ ക്യാംപുകള്‍ എന്നിവിടങ്ങളില്‍ എട്ട് വലിയ ശൗചാലയങ്ങളും നിര്‍മിച്ചിട്ടുണ്ട്. ജുബക്‌സ്, വടക്കന്‍ ബഹര്‍ അല്‍ ഗസാല്‍ എന്നിവിടങ്ങളില്‍ 50 മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് കൊളറ പരിശീലനവും നല്‍കി.
എട്ട് മേഖലകളില്‍ കൈ ശുചീകരണം, ശുചിത്വ പ്രോത്സാഹനം, കോളറ തടയല്‍ തുടങ്ങിയവയില്‍ ക്യാംപയിനുകള്‍ നടത്തി. ദക്ഷിണ സുഡാനില്‍ പോഷകാഹാരക്കുറവ് വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഭക്ഷണ അപര്യാപ്തതയുമുണ്ട്.
ഇവയുടെ പേരില്‍ ഗ്രേറ്റര്‍ ഇക്വതോറിയ പോലുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ വരെയുണ്ടാകുന്നു. ചരിത്രത്തിലെ തന്നെ വലിയ കോളറ പടര്‍ന്നുപിടിക്കലുമുണ്ട്.