എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനം: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Posted on: August 5, 2017 11:35 am | Last updated: August 5, 2017 at 11:18 am
SHARE

തിരുവനന്തപുരം: 2017ലെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത യൂനിവേഴ്‌സിറ്റി നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും നിലവിലുണ്ടായിരുന്ന സീറ്റുകള്‍ നികത്തുന്നതിനുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് www.cee. kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും എടുക്കണം.

ഈ ഘട്ടത്തില്‍ പുതുതായോ, മുന്‍ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റില്‍നിന്നും വ്യത്യസ്ഥമായോ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് അല്ലെങ്കില്‍ അധികതുക എസ് ബി ഐയുടെ തിരഞ്ഞെടുത്ത ശാഖയിലോ, ഓണ്‍ലൈനായോ ഒടുക്കിയ ശേഷം ഇന്ന് മുതല്‍ എട്ട് വരെ തീയതികളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം.
ഈമാസം എട്ടിന് ശേഷം സര്‍കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത, യൂനിവേഴ്‌സിറ്റി നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും ഒഴിവുകള്‍ നിലനില്‍ക്കുന്നപക്ഷം അവ അതത് കോളജ് അധികാരികള്‍ക്ക് സ്‌പോട് അഡ്മിഷന്‍ മുഖേനെ ഈമാസം 15നകം നികത്താവുന്നതാണ്. പ്രോസ്‌പെക്ടസ് ക്ലോസ് 11.6.9ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈമാസം 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സ്‌പോട് അഡ്മിഷന്‍ വഴിയുള്ള ഒഴിവ് സീറ്റുകള്‍ നികത്തുന്നതിനും കോളജ് അധികാരികളെ പവേശന പരീക്ഷാ കമ്മീഷണര്‍ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here