Connect with us

Business

പുതിയ സ്മാര്‍ട്ട്‌വാച്ചുകളുമായി സ്‌കാഗന്‍ ഹൈബ്രിഡ്

Published

|

Last Updated

കൊച്ചി: പ്രമുഖ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍ കമ്പനിയായ ഫോസിലിന്റെ ബ്രാന്‍ഡായ സ്‌കാഗന്‍ ഹൈബ്രിഡ് സ്മാര്‍ട്ട്‌വാച്ചുകളുടെ പുതിയ കളക്ഷന്‍ അവതരിപ്പിച്ചു. പുരുഷന്മാര്‍ക്കായി ജോണ്‍, വനിതകള്‍ക്കായി ഹാല്‍ഡ് എന്നിങ്ങനെ രണ്ടു ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലളിതവും ആധുനികവും ലൈറ്റ് ഡിസൈനും ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് പുതിയ ശ്രേണി.

സാങ്കേതിക മികവില്‍ നിറഞ്ഞ സ്ലിം വാച്ചില്‍ സവിശേഷതകള്‍ ഒട്ടേറെയുണ്ട്. ധരിച്ചിരിക്കുന്നയാള്‍ക്ക് സെല്‍ഫിയെടുക്കാം, സംഗീതം കേള്‍ക്കാം, തിയതികള്‍ ട്രാക്ക് ചെയ്യാം, മുഖം നോക്കാം, ഫോണ്‍ കണ്ടെത്താം തുടങ്ങി സവിശേഷതകളുടെ പട്ടിക നീളുന്നു.
സ്‌കാഗന്‍ ആപ്പിലൂടെ ഇത് ധരിക്കുന്നയാള്‍ക്ക് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനുള്ള സൗകര്യവുമുണ്ട്. ലെതറിലും സ്റ്റെയിന്‍ലസ് സ്റ്റീലിലും ടൈറ്റാനിയം കേസിലും പുരുഷന്മാരുടെ വാച്ചുകള്‍ ലഭ്യമാണ്. ബഹുമുഖ പ്ലേറ്റിംഗോടു കൂടിയ ലെതര്‍ വാച്ചുകളാണ് വനിതകളുടെ ശ്രേണിയിലുള്ളത്. സ്ട്രാപ്പുകള്‍ സന്ദര്‍ഭങ്ങക്ക് അനുസരിച്ച് മാറാം. 12,795 രൂപ മുതല്‍ 14,295 രൂപവരെയാണ് വില. വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍, ലൈഫ്‌സ്റ്റൈല്‍, ഹീലിയോസ്, ഈതോസ്, ജസ്റ്റ് ഇന്‍ വോഗ് തുടങ്ങി രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെല്ലാം ലഭ്യമാണ്. പുരുഷ-വനിത വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഫോസില്‍ ഗ്രൂപ്പിന്റെ പ്രധാന ഉത്പന്നങ്ങള്‍.

ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗുകള്‍, ചെറിയ തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുമുണ്ട്. 150 രാജ്യങ്ങളിലായി 25 സഹസ്ഥാപനങ്ങളും 60 സ്വതന്ത്ര വിതരണക്കാരുമുണ്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെയും (www.fossil.com) കമ്പനി ഉത്പന്നങ്ങളുടെ വില്‍പ്പനയുണ്ട്.

Latest