ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ഒന്നാമനായി ബോള്‍ട്ട് സെമിയില്‍

Posted on: August 5, 2017 8:45 am | Last updated: August 5, 2017 at 12:16 pm

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ 10.07 സെക്കന്റില്‍ ഒന്നാമനായി ജമൈക്ന്‍ താരം ഉസൈന്‍ ബോള്‍ട്ട് സെമിയിലേക്ക് യോഗ്യത നേടി. തുടക്കം മോശമായിരുന്നവെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു ബേള്‍ട്ട്. 10.07 സെക്കന്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ആറാം ഹീറ്റ്‌സില്‍ ബോള്‍ട്ട് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

എന്നാല്‍ 100 മീറ്റര്‍ ഹീറ്റ്‌സിലെ മികച്ച സമയം കുറിച്ചത് ജമൈക്കന്‍ താരം ജൂലിയന്‍ ഫോര്‍ട്ടെയാണ്. മൂന്നാം ഹീറ്റ്‌സില്‍ 9.99 സെക്കന്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ഫോര്‍ട്ടെ മുന്നേറിയത്.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.30നാണ് 100 മീറ്റര്‍ സെമി ഫൈനല്‍ മത്സരങ്ങള്‍. നാളെ പുലര്‍ച്ചെ 2.15നാണ് ഫൈനല്‍ മത്സരം.