മഹാരാജസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം; 15 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

Posted on: August 4, 2017 10:51 pm | Last updated: August 4, 2017 at 10:51 pm

കൊച്ചി: മഹാരാജാസ് കോളേജില്‍ വെള്ളിയാഴ്ച്ചയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട 15 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 60 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

വെള്ളിയാഴ്ച്ച വൈകിട്ടാണ് നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടത്തിയത്. പോലീസുകാരടക്കം നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു