Connect with us

Kerala

സര്‍ക്കാറിനെ പിരിച്ചുവിടാമെന്നത് ആര്‍ എസ് എസിന്റെ വ്യാമോഹം മാത്രം: കൊടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിനെ പിരിച്ചുവിടാമെന്നത് ആര്‍.എസ്.എസിന്റെ ആഗ്രഹം മാത്രമാണെന്നും ഭരണഘടനയിലെ വകുപ്പ് എന്ന ഓലപ്പാമ്പിനെ കാണിച്ചാല്‍ ഭയപ്പെടുന്നവരല്ല സര്‍ക്കാര്‍.ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടട്ടേയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കണമെന്ന ആര്‍.എസ്.എസ് ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സി.പി.എം ശക്തികേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ അജണ്ടയാണ് സംസ്ഥാനത്ത് ബി.ജെ.പിയും ആര്‍.എസ്.എസും നടപ്പാക്കിയത്. കൊലപാതകങ്ങളുടെ പേര് പറഞ്ഞ് സര്‍ക്കാറിനെ പിരിച്ചുവിടുന്നെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയാണ്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാറുകളെ പിരിച്ചുവിട്ടശേഷം മാത്രം കേരളത്തിന്റെ കാര്യം നോക്കിയാല്‍മതി.

ആഭ്യന്തരവകുപ്പ് മാത്രം വിചാരിച്ചാല്‍ ആക്രമണങ്ങള്‍ തടയാന്‍ സാധിക്കില്ല. ഇത് വര്‍ഗീയകലാപമല്ല. ബോധപൂര്‍വമുണ്ടാക്കുന്ന അക്രമങ്ങളാണ്. പൊലീസിന്റെ സാന്നിധ്യത്തില്‍ കൊലപാതകം നടന്ന സാഹചര്യം മമ്പും ഉണ്ടായിട്ടുണ്ട്. പൊലീസ് സുരക്ഷയില്‍ കൊലപാതകം തടയാനാകുമെന്ന് കരുതുന്നില്ല. സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഉഭയകക്ഷിചര്‍ച്ചകളും ആറിന് സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ടെന്നും കൊടിയേരി ചൂണ്ടിക്കാട്ടി

Latest