മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്‌

Posted on: August 4, 2017 7:10 pm | Last updated: August 4, 2017 at 7:10 pm

കൊച്ചി : എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ്ത്. എസ്എഫ്‌ഐ കെഎസ്യു വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലായിരുന്നു ഏറ്റ്മുട്ടല്‍.

സംഘര്‍ഷം രൂക്ഷമായതോടെ പോലിസെത്തിയെങ്കിലും പോലീസിന് നേരെയും വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് കല്ലേറുണ്ടായി. അതോടെ ക്ലാസ് മുറികളില്‍ കയറിയാണ് പോലീസ് വിദ്യാര്‍ത്ഥികളെ നിയന്ത്രിച്ചത്. വിദ്യാര്‍ത്ഥികളുടെ കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.