മരണം രജിസ്റ്റര്‍ ചെയ്യാനും ഇനി ആധാര്‍ നിര്‍ബന്ധം

Posted on: August 4, 2017 5:41 pm | Last updated: August 5, 2017 at 10:26 am

ന്യൂഡല്‍ഹി: മരണം രജിസ്റ്റര്‍ ചെയ്യുന്നതിനും ഇനി ആധാര്‍ നിര്‍ബന്ധം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഒക്‌ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

മരണം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയോടൊപ്പം മരിച്ചയാളുടെ ആധാര്‍ നമ്പറും നല്‍കണം. മരിച്ചയാള്‍ക്ക് ആധാര്‍ ഇല്ലെങ്കില്‍ ഇക്കാര്യം വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണം. മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാര്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

അതേസമയംൃ അസം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ഈ ഉത്തരവ് ബാധകമല്ല.