രണ്ട് സെഞ്ച്വറി, നാല് അര്‍ധ സെഞ്ച്വറി; ലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Posted on: August 4, 2017 4:23 pm | Last updated: August 4, 2017 at 4:23 pm

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗിസില്‍ ഇന്ത്യ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ചേതേശ്വര്‍ പുജാര (133), അജിങ്ക്യ രഹാനെ (132) എന്നിവരുടെ സെഞ്ചറി പ്രകടനവും ലോകേഷ് രാഹുല്‍ (57), ആര്‍ അശ്വിന്‍ (54), വൃദ്ധിമാന്‍ സാഹ (67), രവീന്ദ്ര ജഡേജ (70*) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലങ്കക്ക് വേണ്ടി രംഗണ ഹെറാത്ത് നാലും മിലിന്‍ന്ദ പുഷ്പകുമാര രണ്ട് വിക്കറ്റുകളും വീഴ്ത്തി.