Connect with us

National

ജമ്മു കശ്മീരില്‍ 16,460 തദ്ദേശീയരെ സൈന്യത്തില്‍ നിയമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളില്‍ വലിയ തോതില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. 16,460 പേരെയാണ് പുതുതായി നിയമിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ പറഞ്ഞു.

ഇതില്‍ 1000 പേര്‍ സിആര്‍പിഎഫിന്റെ തദ്ദേശീയ ബറ്റാലിയനിലും രണ്ട് ബറ്റാലിയന്‍ ബസ്തരിയ ബറ്റാലിയനൊപ്പവുമായിരിക്കും. ബസ്തറില്‍ നക്‌സലൈറ്റുകളെ നേരിടാന്‍ സിആര്‍പിഎഫിന് കീഴിലുള്ള ആദിവാസികള്‍ അടക്കമുള്ള തദ്ദേശീയ സംഘമാണ് ബസ്തരിയ ബറ്റാലിയന്‍.

10000 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍, അഞ്ച് പുതിയ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലേക്ക് 5381 പേര്‍, കേന്ദ്ര സായുധ പോലീസ് സേന, അസാം റൈഫിള്‍സ് എന്നിവയിലേക്ക് 1079 പേര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. 1100 പേരടങ്ങുന്നതാണ് ഒരു ബറ്റാലിയന്‍.

Latest