സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യയെന്ന്; ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി

Posted on: August 4, 2017 3:31 pm | Last updated: August 4, 2017 at 3:31 pm

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടക്കുന്നുവെന്നാരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.