നടിയെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

Posted on: August 4, 2017 10:58 am | Last updated: August 4, 2017 at 2:55 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഡ്വ. ബി രാമന്‍പിള്ള മുഖേനയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

നേരത്തെ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു. ഇതോടെയാണ് പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ, അഡ്വ. രാംകുമാറായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.