Connect with us

National

കശ്മീരില്‍ ഹിസ്ബുള്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു. ഈയിടെ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന യവാര്‍ നിസാര്‍ ഷെര്‍ഗുജ്‌രിയാണ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ ഹെര്‍പോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ കൊലപ്പെടുത്തിയത്. ഒരു അഞ്ജാതനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഭീകരരുടെ സാന്നിധ്യമറിഞ്ഞ പോലീസും ആര്‍ആറും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രണ്ട് സുരക്ഷാ സേന അംഗങ്ങള്‍ക്ക് പരുക്കേറ്റു. രണ്ട് ഭീകരര്‍ ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Latest