ഇഞ്ചി പാകം ചെയ്യാതെ കഴിക്കൂ; ഗുണങ്ങളേറെയുണ്ട്

Posted on: August 3, 2017 10:40 pm | Last updated: August 3, 2017 at 11:01 pm

മിക്ക ആളുകള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇഷ്ടമില്ലാത്ത വസ്തുവാണ് ഇഞ്ചി, സുഗന്ധദ്രവ്യം എന്നതിനപ്പുറം ഇഞ്ചി നല്ലൊരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്.

പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിവിധികൂടിയാണ് ഇഞ്ചി. സാധാരണ ചായയിലിട്ടോ മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തോ ആണ് ഇഞ്ചി കഴിക്കാറുള്ളത്.

ഇഞ്ചി പാകം ചെയ്യാതെ കഴിക്കൂ

ഇഞ്ചി പാകം ചെയ്യാതെ കഴിച്ചാല്‍ ഗുണം ഏറെയുണ്ടാന്നാണ് വിദഗ്ദര്‍ പറയുന്നത്. രാവിലെ വെറും വയറ്റില്‍ ഇഞ്ചിയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും പച്ച ഇഞ്ചിനീര് കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായകരമാണ്. പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം ത്വരിതപ്പെടുത്താന്‍ ഉത്തമമാണ്. ഇത് ഹൃദയമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായിക്കും.

വിഷപ്പുണ്ടാകാനും,ചുമക്കും ഉത്തമ ഔഷധം

വിഷപ്പുണ്ടാകാന്‍ പച്ച ഇഞ്ചി ഏറെ ഉത്തമമാണ്. ഇഞ്ചി അരച്ച് ചൂടുവെള്ളത്തില്‍ കുടിച്ചാല്‍ മതി. ഇഞ്ചി അരച്ച് അതില്‍ അല്‍പ്പം വെള്ളംചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകരമാണ്. ഇഞ്ചിനീരില്‍ അല്‍പ്പം തേനും നാരങ്ങാനീരും കലര്‍ത്തിക്കഴിക്കുന്നത് ചുമക്ക് നല്ലതാണാണ്.

പല്ലുവേദനാ സഹായി

മോണയില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ച് മസാജ് ചെയ്യുന്നത് പല്ലുവേദന മാറാന്‍ സഹായിക്കും. ഛര്‍ദി ഒഴിവാക്കാന്‍ നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചിനീര്. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി.

ജലദോഷം, മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാനും ഇഞ്ചി കഴിച്ചാല്‍ മതി.