സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലേക്ക്

Posted on: August 3, 2017 7:48 pm | Last updated: August 3, 2017 at 10:28 pm

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ദേശീയ തലത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഇടത് ഭരണത്തെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലേക്ക് എത്തുന്നു.സിപിഐഎം ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘര്‍ഷ നടന്ന പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തത്താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി തീരുമാനിച്ചത്.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് അദ്ദേഹം സന്ദര്‍ശിക്കും.ഞായറാഴ്ചയാണ് കൊല്ലപ്പെട്ട രാജേഷിന്റെ വീട്ടില്‍ ജെയ്റ്റ്‌ലി സന്ദര്‍ശനം നടത്തുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയെ തുടര്‍ന്ന് ലോക്‌സഭയില്‍ ഇന്ന് ബഹളമുണ്ടായി.

ബിജെപി എംപി പ്രഹ്‌ളാദ് ജോഷി, മീനാക്ഷി ലേഖി എന്നിവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ലോക്‌സഭയില്‍ ചോദ്യം ചെയ്ത്. ബിജെപി എംപി പ്രഹ്‌ളാദ് ജോഷി മുഖ്യമന്ത്രി പിണറായി വിജയനേയും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും സഭയില്‍ വിമര്‍ശിച്ചു