വിനായകന്റെ മരണം; ലോകായുക്ത അന്വേഷണം ആരംഭിച്ചു

Posted on: August 3, 2017 7:36 pm | Last updated: August 3, 2017 at 10:28 pm

തൃശൂര്‍: പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നു ആത്മഹത്യചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിനായകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടംചെയ്ത ഡോ.ബലറാം,ഡോ.രാഖിന്‍ വിനായകനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത്ത് എന്നിവരോട് ലോകായുക്തമുന്‍പാകെ ഹാജരാവാന്‍ ഉത്തരവിട്ടിട്ടുണ്ട്. ജൂലൈ 16,17 തിയ്യതികളിലെ പാവറട്ടി സ്‌റ്റേഷനിലെ ജനറല്‍ ഡയറി ഹാജരാക്കാനും നിര്‍ദേശമുണ്ട്.

പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുര്‍ന്നാണ് വിനായകന്‍ ജീവനൊടുക്കിയതെന്നും കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കഴിഞ്ഞ ദിവസം വിനായകന്റെ കുടുംബം ആരോപിച്ചിരുന്നു.