ശൈഖ് മുഹമ്മദിനെ അനുകരിച്ച ഏഴു വയസുകാരിയെ ആദരിച്ചു

Posted on: August 3, 2017 6:44 pm | Last updated: August 3, 2017 at 6:44 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മഹ്‌റക്കൊപ്പം

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ അനുകരിച്ച ഏഴു വയസുകാരി മഹ്‌റ അല്‍ ശിഹിയെ ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റിആദരിച്ചു.

കലാപരമായ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തുന്ന പരിപാടിയായ, ‘സിക്ക’യില്‍ വെച്ചാണ് ആദരിച്ചത്. മഹ്‌റക്കു ബഹുമതിപത്രവും മറ്റു സമ്മാനങ്ങളും ലഭിച്ചു. ശൈഖ് മുഹമ്മദിന്റെ പ്രസംഗത്തിലെ വരികള്‍ അതേഭാവഹാദികളോടെ അവതരിപ്പച്ച മഹ്‌റയുടെ വീഡിയോ തരംഗമായിരുന്നു. ശൈഖ് മുഹമ്മദ് തന്നെ നേരിട്ട് മഹ്‌റയുടെ കുടുംബത്തിലെത്തി അനുമോദിച്ചിരുന്നു. സിറ്റി വാക്കില്‍ നടന്ന സിക്ക ശില്‍പശാലയില്‍ 150 ഓളം കുട്ടികള്‍ പങ്കെടുത്തു. മഹ്‌റയുടെ പ്രസന്നത ശില്‍പശാലക്ക് ചാരുതയേകിയെന്ന് ദുബൈ കള്‍ചര്‍ ആക്റ്റിംഗ് ഇവന്റ് മാനേജര്‍ ഫാത്വിമ അല്‍ ജലഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here