പുജാരക്ക് സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍

Posted on: August 3, 2017 3:51 pm | Last updated: August 3, 2017 at 3:52 pm

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാരക്ക് സെഞ്ച്വറി. 164 പന്തില്‍ പത്ത് ബൗണ്ടറികളും ഒരു സിക്‌സറും നേടിയാണ് പുജാര സെഞ്ച്വറിയിലേക്കെത്തിയത്. 58 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് പുജാരക്കൊപ്പം ക്രീസില്‍.

ഓപണര്‍ ലോകേഷ് രാഹുലും (57) അര്‍ധ സെഞ്ച്വറി നേടി. ശിഖര്‍ ധവാന്‍ 35ഉം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 13 ഉം റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.