ഭുവനേശ്വറില്‍ വീടിന് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചു

Posted on: August 3, 2017 11:31 am | Last updated: August 3, 2017 at 5:42 pm

ഭുവനേശ്വര്‍: ഒഢീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ വീടിന് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരും ജോലിക്കാരിയുമാണ് മരിച്ചത്. പാല്‍ ഹൈറ്റ്‌സ് ഹോട്ടല്‍ ഉടമ സത്പാല്‍ സിംഗിന്റെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്.

സത്പാല്‍ സിംഗിന്റെ മക്കളായ ഗഗന്‍പാല്‍ സിംഗ്, ഭാവന സിംഗ്, പേരക്കുട്ടികളായ സൊഹാബി സിംഗ്, റൂബി സിംഗ് എന്നിവരും ജോലിക്കാരിയായ ഖുഷി ദാസ് എന്നിവരുമാണ് മരിച്ചത്. സത്പാലിനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണിച്ചു. തീപ്പിടിത്തതിന് കാരണം വ്യക്തമല്ല.