Connect with us

National

സ്‌കൂളില്‍ ശിവ ലിംഗ നിര്‍മാണ ശില്‍പ്പശാല വിവാദമായി

Published

|

Last Updated

ഭോപ്പാല്‍: പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാന്‍ ശിവലിംഗം നിര്‍മിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട് വിവാദമായി. ഭോപാല്‍ ടി ടി നഗറിലെ കമല നെഹ്‌റു ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. “നല്ല മാര്‍ക്ക് നേടിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു നല്ല ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ശിവലിംഗം നിര്‍മിക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുകയെന്നായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ കമ്രാനി കുട്ടികളോട് ആഹ്വാനം ചെയ്തത്. വര്‍ക്ക്‌ഷോപ്പ് ബഹിഷ്‌കരിച്ച നൂറുകണക്കിന് മുസ്‌ലിം വിദ്യാര്‍ഥികളെ മറ്റൊരു ക്ലാസ് റൂമിലേക്ക് മാറ്റിയിരുത്തി. പിന്നീട് ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചു.

കളിമണ്ണില്‍ നിന്ന് ശിവലിംഗങ്ങള്‍ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പാണ് സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചത്. ഒരു ഹിന്ദു പുരോഹിതന്റെ സാന്നിധ്യവും വര്‍ക്ക് ഷോപ്പിലുണ്ടായിരുന്നു. പുരോഹിതന്റെ നേതൃത്വത്തില്‍ മൈക്രോഫോണിലൂടെ സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് യാഗവും സ്‌കൂളില്‍ നടത്തി. വര്‍ക്‌ഷോപ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ 2100 ശിവലിംഗങ്ങളുണ്ടാക്കി.

സംഭവം വിവാദമായതോടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ഇക്കാര്യം ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും എന്നാല്‍ കുട്ടികള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി പറഞ്ഞു.
എന്നാല്‍ “നിര്‍ബന്ധപൂര്‍വം ആരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പങ്കെടുക്കാത്തവരെ പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നു- ദീപക് ജോഷി പറഞ്ഞു.

Latest