Connect with us

Ongoing News

18ന് സ്വകാര്യ ബസ് പണിമുടക്ക്‌

Published

|

Last Updated

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഈ മാസം 18ന് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കും. സൂചനാ പണിമുടക്കിനെ തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് എട്ട് സംഘടനകള്‍ ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇക്കൊല്ലം ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് തീരുമാനം. വിദ്യാര്‍ഥികളുടെതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുണ്ടായ അമിതമായ ചെലവു മൂലം മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണുള്ളതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം ബി സത്യന്‍, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പടമാടന്‍ തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest