നടിയെ അക്രമിച്ചകേസ്; സുനിയുടെ മുന്‍ അഭിഭാഷകന്‍ അറസ്റ്റില്‍

Posted on: August 2, 2017 8:29 pm | Last updated: August 3, 2017 at 10:07 am

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ രാജു ജോസഫ് അറസ്റ്റില്‍.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് അറസ്റ്റിലായ രാജു ജോസഫ്. ദൃശ്യങ്ങളടങ്ങിയ ഫോണ്‍ രാജു നശിപ്പിച്ചെന്നാണ് പ്രതീഷിന്റെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തി രാജുവിനെ ജാമ്യത്തില്‍ വിട്ടയച്ചു.