ട്വന്റി-20 മത്സരക്രമം പുനക്രമീകരിച്ചു; തിരുവനന്തപുരത്ത് ഇന്ത്യ – ന്യൂസിലാന്‍ഡ് പോരാട്ടം

Posted on: August 2, 2017 8:00 pm | Last updated: August 2, 2017 at 8:00 pm

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അനുവദിച്ച മത്സരം ബിസിസി ഐ പുനക്രമീകരിച്ചു. നവംബര്‍ 7 ന് ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ട്വന്റി-20 മത്സരമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുക.

നേരത്തെ ഡിസംബറില്‍ നടക്കാനിരുന്ന ശ്രീലങ്ക പര്യടനത്തിലെ ഒരു ട്വന്റി-20 മത്സരമായിരുന്നു കേരളത്തിന് അനുവദിച്ചിരുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന ന്യൂസിലന്റ് പര്യടനത്തില്‍ 3 ഏകദിനങ്ങളും 3 ട്വന്റി-20 മത്സരങ്ങളുമാണുള്ളത്. ഇതില്‍ ഒരു ട്വന്റി-20 മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അനുവദിച്ചതായി ബിസിസിഐയുടെ ഔദ്യോഗിക അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു.