സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിട്ടു

Posted on: August 2, 2017 5:03 pm | Last updated: August 2, 2017 at 8:31 pm

ബാഴ്‌സലോണ: ബ്രസീലിയന്‍ ഇതിഹാസ താരം നെയ്മര്‍ ബാഴ്‌സയോട് വിടപറയുന്നു. ബാഴ്‌സലോണയെ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് പോകാന്‍ നെയ്മര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നെയ്മറിന്റെ ക്ലബ് മാറ്റം ബാഴ്‌സ ട്വിറ്ററില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വന്‍ തുക ഓഫര്‍ ചെയ്താണ് നെയ്മറിനെ പിഎസ്ജി വലവീശിയത്. 222 മില്യണ്‍ യൂറോയാണ് പിഎസ്ജി നെയ്മറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ക്ലബ് മാറ്റം ഉറപ്പായതോടെ ബാഴ്‌സയുടെ ഇന്ന് നടന്ന പരിശീലനത്തിലും നെയ്മര്‍ പങ്കെടുത്തില്ല. പരിശീലന ഗൗണ്ടില്‍ എത്തിയ നെയ്മര്‍ തന്റെ സഹകളിക്കാരോട് ക്ലബ് വിടുന്ന കാര്യം പറഞ്ഞ് ഉടന്‍ പോയതായി കാത്തലന്‍ റേഡിയോ ആര്‍എസി1 റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നെയ്മറിന് കോച്ച് അനുമതി നല്‍കിയിരുന്നു.

2014ലാണ് ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന് നെയ്മര്‍ ബാഴ്‌സയിലെത്തുന്നത്. ക്ലബിനുവേണ്ടി 123 മല്‍സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്.