അടിസ്ഥാന പലിശനിരക്ക് 0.25%കുറച്ച് റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു: പുതുക്കിയ റിപ്പോ നിരക്ക് 6 ശതമാനം

Posted on: August 2, 2017 3:05 pm | Last updated: August 2, 2017 at 8:31 pm

മുംബൈ: അടിസ്ഥാന പലിശനിരക്ക് 0.25%കുറച്ച് റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. പുതുക്കിയ റിപ്പോ നിരക്ക് 6 ശതമാനമാണ്. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്.

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി (എംപിസി)യാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണം.