Connect with us

Kerala

സികെ വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം: പി യു ചിത്രക്ക് ധനസഹായം

Published

|

Last Updated

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സികെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സികെ. വിനീതിന് പുതിയ ജോലി നല്‍കാന്‍ തീരുമാനിച്ചത്.

അത്‌ലറ്റിക് താരം പി യു ചിത്രക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. എലൈറ്റ് വിഭാഗത്തില്‍ പെടുത്തിയാണ് ചിത്രക്ക് ധനസഹായം നല്‍കുക. അന്താരാഷ്ട്ര താരമായിട്ടും സാമ്പത്തിക പരാതീനതകള്‍ ചിത്രക്ക് ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഭക്ഷണത്തിനുളള അലവന്‍സായി ചിത്രക്ക് 500 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.

 

 

Latest