വിരമിച്ച ശേഷം അപരാജിതന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ഉസൈന്‍ ബോള്‍ട്ട്‌

  • വെള്ളിയാഴ്ച ലണ്ടനിലാണ് മത്സരം.
Posted on: August 2, 2017 10:24 am | Last updated: August 2, 2017 at 11:59 am

ലണ്ടന്‍: ഭൂമിയിലെ വേഗമേറിയ ഓട്ടക്കാരന്‍ എന്ന് വിളിക്കപ്പെടുന്നത് കേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഉസൈന്‍ബോള്‍ട്ട്. ലോക അത്‌ലറ്റിക് മീറ്റിലെ വിടവാങ്ങല്‍ മത്സരത്തിനായി ലണ്ടനില്‍ എത്തിയ ബോള്‍ട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്തവണ വളരെയേറെ ആകാംക്ഷയുണ്ടെന്നും അവസാന മീറ്റിനായി തയാറായിക്കഴിഞ്ഞുവെന്നും ബോള്‍ട്ട് പറഞ്ഞു. വെള്ളിയാഴ്ചയാണ് മത്സരം.

വിരമിച്ച ശേഷം അപരാജിതന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. തന്റെ റിക്കാര്‍ഡ് തകരുന്നത് കാണാന്‍ ഒരു അത്‌ലറ്റും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിടവാങ്ങല്‍ മത്സരത്തില്‍ അണിയുന്നതിനായി ഉസൈന്‍ ബോള്‍ട്ടിന് മാതാപിതാക്കള്‍ പുതിയ ഷൂ സമ്മാനിക്കുകയും ചെയ്തു.