ബെംഗളൂരു എഫ് സിക്ക് രണ്ട് മണിപ്പൂര്‍ താരങ്ങള്‍

Posted on: August 2, 2017 9:52 am | Last updated: August 2, 2017 at 9:47 am

ബെംഗളൂരു: ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി മണിപ്പൂരുകാരായ രണ്ട് യുവതാരങ്ങളെ ടീമിലെത്തിച്ചു.

മധ്യനിര താരങ്ങളായ ബിന്ദ്യാനന്ദ സിംഗിനെയും റോബിന്‍സണ്‍ സിംഗിനെയുമാണ് ബെംഗളൂരു പാളയത്തിലെത്തിച്ചത്. വിദ്യാനന്ദ നേരത്തെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെയും റോബിന്‍സണ്‍ മോഹന്‍ ബഗാനെന്റെയും താരമായിരുന്നു.
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. റോബന്‍സണ്‍ സിംഗ് അണ്ടര്‍ 23 ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 13, അണ്ടര്‍ 14, അണ്ടര്‍ 17 ടീമുകളെ പ്രതിനിധീകരിച്ച താരമാണ് ബിദ്യാനന്ദ.