അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലെ സ്‌ഫോടനം: മരണം 30 ആയി; നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: August 2, 2017 8:30 am | Last updated: August 2, 2017 at 11:59 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഷിയാ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 63ലേറെപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയുണ്ടെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജലാനി ഫര്‍ഹാദ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു കാര്‍ ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.