Connect with us

National

ശശി തരൂര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ ഇറക്കി വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് ശശി തരൂര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു.

സംഘടനകാര്യങ്ങള്‍ വ്യക്തമാക്കാനാണ് എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. രണ്ട് വനിത റിപ്പോട്ടര്‍മാരേയും രണ്ട് ക്യാമറമാന്മാരെയുമാണ് പുറത്താക്കിയത്.

ഇറക്കിവിട്ടതിനെ തുടര്‍ന്ന് ചാനല്‍ സംഘം എ.ഐ.സി.സി ആസ്ഥാനത്തിന് വെളിയില്‍ പ്രതിഷേധിക്കുകയും അവിടെ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിന് എത്തേണ്ടതില്ല എന്ന് മുന്‍കൂറായി അറിയിച്ചിരുന്നതായാണ് വിവരം.

Latest