മദ്രസാ അധ്യാപകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted on: August 1, 2017 4:31 pm | Last updated: August 1, 2017 at 4:33 pm

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി ആതവനാട് പൊന്നാണ്ടികുളമ്പില്‍ (പാറ) മദ്രസാധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിയുടെ ടെറസിൽ താത്കാലികമായി നിർമിച്ച ഷെഡിലെ പൈപ്പില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്‌ല്യാര്‍ (41) ആണ് മരിച്ചത്. അഞ്ചു വര്‍ഷത്തോളം ഇദ്ദേഹം മദ്രസയില്‍ ജോലി നോക്കി വരികയായിരുന്നു. ഇടക്കാലത്ത് ജോലി ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: ഫാത്തിമ സുഹറ, മക്കള്‍: ഹിസാന നസ്‌റിന്‍ (9), മുഹമ്മദ് സിനാന്‍ (6), ഫാത്തിമ ഹുസ്‌ന (1)