Connect with us

Kerala

സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

Published

|

Last Updated

കൊച്ചി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കേരള അഡ്മീനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിലേക്ക് നിയമിക്കുന്നതില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാരിനു മുന്നോട്ടുപോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സെലക്ഷന്‍ കമ്മിറ്റി ശിപാര്‍ശയില്‍ കേന്ദ്രം എത്രയും വേഗം നിലപാട് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.

െ്രെടബ്യൂണലിലെ രണ്ട് അംഗങ്ങളുടെ ഒഴിവില്‍ സെന്‍കുമാറിന്റെയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന്റേയും പേരുകളാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തത്.

എന്നല്‍ മാസങ്ങളോളം ഇതില്‍ തീരുമാനം എടുക്കുന്നത് വൈകിപ്പിച്ച സര്‍ക്കാര്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഏപ്രിലില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. വീണ്ടും അപേക്ഷ ക്ഷണിച്ചു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. ഇത് ഗണര്‍ണര്‍ നിരസിച്ചതോടെ സര്‍ക്കാരിന്റെ അടുത്ത് എതിര്‍പ്പ് അറിയിച്ച് ശിപാര്‍ശ കൈമാറാന്‍ തീരുമാനിച്ചുവെങ്കിലും നടപ്പാക്കിയിരുന്നില്ല. സെന്‍കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് ഒരു മാസം കഴിഞ്ഞിട്ടും ലിസ്റ്റില്‍ സര്‍ക്കാരിന്റെ വിയോജിപ്പ് നിലനില്‍ക്കുകയാണ്

 

Latest