മാധ്യമങ്ങളോടുള്ള മുഖ്യന്ത്രിയുടെ പെരുമാറ്റത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി

Posted on: August 1, 2017 2:37 pm | Last updated: August 1, 2017 at 7:50 pm

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ‘കടക്കുപുറത്ത്’ പോലുള്ള ഭാഷയും രോഷപ്രകടനവും മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്തെ അക്രമങ്ങളില്‍ ഗവര്‍ണര ഇടപെടുന്ന സാഹചര്യവും ഒഴിവാക്കാമായിരുന്നു എന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു.

സമാധാനം പുനസ്ഥാപിക്കുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ആവശ്യപ്പെട്ടത് സി പിഎം കേന്ദ്ര നേതൃത്വമാണ് എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചതെന്ന പ്രതീതിയുണ്ടാകിയതും ശരിയല്ലെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു.