സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമല്ല: ഹൈകോടതി

Posted on: August 1, 2017 1:47 pm | Last updated: August 1, 2017 at 1:47 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് ഡല്‍ഹി ഹൈകോടതി. പൊലീസ്. ഉടന്‍ അഡീഷ്ണല്‍ റിപ്പോര്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് പൂര്‍ണമെല്ലെന്നാണ് കോടതി നിരീക്ഷിച്ചത്.സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കാലതാമസം വരുത്തരുതെന്നുമുള്ള ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമി ഹരജി പരിഗണിക്കവെയാണ് കോടതി പൊലീസ് റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് നിരീക്ഷിച്ചത്. കേസില്‍ പ്രത്യേക അന്വേഷണം വേണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി പൊതു താല്‍പര്യ പ്രകാരമല്ലെന്നും സ്വന്തം പബ്‌ളിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് സുനന്ദയുടെ മകന്‍ ശിവ്‌മോനോനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ശിവ് മേനോന്‍ കോടതിയെ സമീപിച്ചത്.