Connect with us

National

ജിഎസ്ടി: വിലകുറക്കാന്‍ തയ്യാറാകാത്ത വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ജി എസ് ടി പ്രാബല്യത്തില്‍ വന്ന് ഒരു മാസം പിന്നിട്ടിട്ടും സാധനങ്ങള്‍ക്ക് വില കുറയ്ക്കാന്‍ തയ്യാറാകാതെ വ്യാപാരികള്‍. പഴയ സ്‌റ്റോക്ക് വില്‍ക്കാനുള്ളതിനാല്‍ വിലകുറയ്ക്കാനാവില്ലെന്നാണു വ്യാപാരികളുടെയും കമ്പനികളുടെയും വാദം. ജിഎസ്ട് നിലവില്‍ വന്നതിന് ശേഷം വളരെ ചുരുക്കം സാധനങ്ങളുടെ വില മാത്രമാണ് കുറഞ്ഞത്.

എന്നാല്‍, വ്യാപാരികള്‍ ഇനിയും വില കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നു ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി മൂലം സംസ്ഥാനത്തെ ചെറുകിട ഉല്‍പാദനമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളുടെ നികുതി വര്‍ധന ഉടനടി പ്രാബല്യത്തിലായത് ജനങ്ങളുടെ ജീവിതചെലവ് ഉയര്‍ത്തി. നികുതി കൂടിയത് സംസ്ഥാനത്തെ ചെറുകിട ഉല്‍പാദനമേഖലയെ കാര്യമായി ബാധിച്ചു. ഇത് മറികടക്കാന്‍ ഹോളോബ്രിക്‌സ്, പ്ലൈവുഡ്, ആയുര്‍വേദം, സോപ്പ്, ഉണക്കമീന്‍ എന്നിവയുടെ നികുതി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെടും