പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രം

Posted on: August 1, 2017 12:26 pm | Last updated: August 1, 2017 at 6:57 pm

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുള്ള പാചകവാതകത്തിന്റെ സബ്‌സിഡി തുടരും. പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുന്നത്. അതേസമയം പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുന്നതായി അറിയിച്ചിരുന്നു.

2018 മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതെയായിരിക്കും പാചകവാതകം നല്‍കുക.മാത്രമല്ല, മാര്‍ച്ച് വരെ ഓരോ മാസവും 4 രൂപ വീതം കൂട്ടുകയും ചെയ്യും. ഇതിന് ശേഷം, 2018 മാര്‍ച്ച് മുതല്‍ ഘട്ടം ഘട്ടമായി വില കൂട്ടും